Wednesday, September 25, 2013

ജയറാം പിന്നണി പാടിയപ്പോൾ..


സലാം കാശ്മീർ എന്ന ചിത്രത്തിൽ  ജയറാം , ശ്വേത മോഹൻ  ആലപിച്ച ആ മനോഹര ഗാനം..
കണ്ണാടി പുഴയിലെ..

യു ടുബിൽ  ഈ ഗാനം കാണുവാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യു...
http://www.youtube.com/watch?v=g5ain1wEjXk

Tuesday, September 17, 2013

സലാം കാശ്മീർ പ്രദർശനത്തിന്..

ജയറാം - സുരേഷ് ഗോപി- ജോഷി  കൂട്ടുകെട്ടിന്റെ 'സലാം കാശ്മീർ ' പ്രദർശനത്തിനു ഒരുങ്ങുന്നു. ഓണം ചിത്രങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയിരുന്ന ചിത്രം ആയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റി വെക്കുകയായിരുന്നു. ചിത്രം ഈ മാസം 27 നു  പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവർത്തകർ നല്കുന്ന സൂചന. 2013 ലെ ഏറ്റവും വല്യ പ്രൊജക്റ്റ്‌കളിൽ ഒന്നായ സലാം കാശ്മീർ നിർമിച്ചിരിക്കുന്നത് മഹാ സുബൈർ ആണ്. 

സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. മിയ ആണ് ചിത്രത്തിലെ നായിക. എം. ജയചന്ദ്രൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.  റഫീഖ് അഹ്മദ് ആണ് ഗാന രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു ഗാനം ജയറാം പാടിയിട്ടും ഉണ്ട്.

സമ്മർ ഇൻ ബെത്ലെഹേം എന്ന സൂപ്പർ ഹിറ്റിന് ശേഷം, 15 വർഷത്തിനു കഴിഞ്ഞു   ജയറാമും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും സലാം കാശ്മീർ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ഇതിനിടയിൽ 2007 യിൽ  പുറത്തിറങ്ങിയ താര സംഗമ ചിത്രം ആയ ട്വന്റി ട്വന്റി യിൽ ഇരുവരും ഒന്നിച്ചിരുന്നു.ഒരു ആക്ഷൻ ത്രില്ലെർ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രം ആയിരിക്കും സലാം കാശ്മീർ എന്നാണു അണിയറ പ്രവർത്തകരുടെ വാദം.