ജോഷി സംവിധാനം ചെയുന്ന ജയറാം ചിത്രമായ "സലാം കാശ്മീർ " സുരേഷ് ഗോപിയുടെ മടങ്ങി വരവിനു വഴി ഒരുക്കുന്നു.
കിംഗ് ആൻഡ് കമ്മീഷണർ എന്ന ചിത്രത്തിന് ശേഷം ടി വി ഷോയിൽ മാത്രം ഒതുങ്ങി കൂടിയ ഈ സൂപ്പർസ്റ്റാർ നീണ്ട ഒരു വർഷ കാലയളവിന്നു ശേഷം ആണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്.
സുരേഷ് ഗോപി ഒരു അച്ചായാൻ കഥാപാത്രത്തെ ആണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത് എന്ന് കേൾക്കുന്നു. ജോഷിയുടെ തന്നെ "ലേലം" എന്ന ചിത്രത്തിലെ ചാക്കോച്ചി എന്ന അച്ചായാൻ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സുരേഷ് ഗോപി ആ വിജയം വീണ്ടും ആവർത്തിക്കാൻ ഒരുങ്ങുകയാണ് 'സലാം കാശ്മീർ' ലൂടെ.
ജയറാം - സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം തന്നെ മികച്ചവ ആയിരുന്നു.. പദ്മരാജന്റെ "ഇന്നലെ " യിൽ തുടങ്ങി സിബി മലയിലിന്റെ 'സമ്മർ ഇന് ബെത്ലെഹേം' വരെ ഈ വിജയം ആവർത്തിക്കാൻ ഈ കൂട്ട് കെട്ടിന് സാധിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത താര സംഗമ ചിത്രം ആയ 'ട്വന്റി ട്വന്റി ' ആണ് ഇരുവരും അവസാനം അഭ്രപാളിയിൽ ഒരുമിച്ചു എത്തിയ ചിത്രം.