" ജയറാം " ഈ പേര് മലയാളികൾക്ക് കഴിഞ്ഞ 25 വർഷമായി ചിരപരിചിതം ആണ്.
പദ്മരാജൻ എന്ന അതുല്യ പ്രതിഭ മലയാള സിനിമയ്ക്കു നല്കിയ ഏറ്റവും വലിയ സംഭാവന "ജയറാം" ആണെന്ന് പറയാം.
മമ്മൂട്ടി -മോഹൻലാൽ എന്ന 2 താര രാജാക്കന്മാർ മലയാള സിനിമയുടെ അരങ്ങു വാഴുന്ന, അതേ കാലയളവിൽ തന്നെ ഈ നടൻ 25 വർഷം കുടുംബ പ്രേക്ഷകരുടെ പ്രിയനായകൻ ആയി നില നിന്നുവെങ്കിൽ , അത് ജയറാം എന്ന നടന്റെ കഴിവിന് പ്രേക്ഷകർ നല്കിയ അംഗീകാരം തന്നെ ആണ്.
വിജയ -പരാജയങ്ങളിൽ പെട്ട് ഉഴാലാതെ , തന്റേതായ ഒരു സ്ഥാനം പ്രേക്ഷകർക്ക് ഇടയിൽ നേടുവാൻ ജയറാമിന് കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സിനിമകളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും , ജയറാം എന്ന നടന്റെ കഴിവ് പൂർണമായും ഉപയോഗപ്പെടുത്താൻ തക്ക ഒരു വേഷം ഒരു സംവിധായകനും കൊടുത്തിരുന്നില്ല. ഈ അപവാദത്തിനു പരിസമാപ്തി കുറിച്ച് കൊണ്ട് കമൽ ജയറാമിന് ഒരു മികച്ച വേഷം നല്കിയിരിക്കുന്നു. ജയറാം എന്ന നടന്റെ നടന വിസ്മയം പ്രേക്ഷകർക്ക് പകർന്നു നല്കാനായി കമലിന്റെ പുതിയ ചിത്രം "നടൻ" നാളെ പുറത്തിറങ്ങുന്നു. ജയറാം ഒരു നാടക നടന്റെ വേഷം ആണ് ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നത്. ഒരു കാലത്ത് മലയാളികളുടെ ആസ്വാദന വിരുന്നു ആയിരുന്ന നാടകം എന്ന കലയുടെ ഉയർച്ചയും, തകർച്ചയും ഈ സിനിമയിൽ കമൽ വെളിപെടുത്താൻ ശ്രമിക്കുന്നു.കമലിന്റെ മുൻ ചിത്രം 'സെല്ലു ല്ലോയിട് ' മലയാളത്തിലെ ആദ്യ സിനിമയുടെ പിറവിയും, ജെ . സി . ദാനിയേലിന്റെ ജീവിതവും വരച്ചു കാട്ടിയപ്പോൾ , പോയ വർഷത്തെ മികച്ച ചിത്രത്തിനും, മികച്ച നടനും ഉൾപെടെ അനേകം അവാർഡുകൾ ആണ് വാരി കൂട്ടിയത്. വീണ്ടും ഒരു കമൽ മാജിക് കാണാൻ പ്രേക്ഷകരെ ക്ഷണിച്ചു കൊണ്ട് കമൽ- ജയറാം ടീമിന്റെ " നടൻ " നാളെ പ്രദർശനം തുടങ്ങുന്നു. ജയറാം എന്ന നടന്റെ കരിയെറിലെ ഏറ്റവും മികച്ച വേഷം ആണ് ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വെളിപെടുത്തി.
നടന വിസ്മയത്തിന്റെയും , വേഷ വൈവിധ്യത്തിന്റെയും തുടക്കം കുറിക്കാൻ അരങ്ങിൽ നിങ്ങളുടെ പ്രിയ 'നടൻ ' പദ്മശ്രീ ജയറാം.

No comments:
Post a Comment