ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ അരങ്ങു ഒഴിയുമ്പോൾ വിതുമ്പിയ ആയിരങ്ങളുടെ കൂട്ടത്തിൽ പദ്മശ്രീ ജയറാമും. സച്ചിൻ ടെണ്ടുൽക്കർ എന്നാ അതുല്യ പ്രതിഭ കളം വിടുന്നത് കാണാൻ ഉള്ള ചങ്കുറപ്പ് തനിക്കു ഇല്ലാന്ന് ജയറാം പറഞ്ഞു. സച്ചിന്റെ അവസാന മത്സരം നേരിൽ കാണാൻ ആഗ്രഹിച്ചു , മുംബൈക്ക് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും , ചില കാരണങ്ങളാൽ അതിനു സാധിച്ചില്ല.. ഷൂട്ടിംഗ് സെറ്റിൽ എല്ലാവരും ടിവിയിൽ സച്ചിന്റെ അവസാന മത്സരം കണ്ടപ്പോൾ , തനിക്കു അത് കാണാൻ ഉള്ള ധൈര്യം കിട്ടിയില്ല എന്ന് ജയറാം പറഞ്ഞു.
ക്രിക്കറ്റിന്റെ ദൈവമാണ് സച്ചിനെന്നും അവസാനമത്സരത്തിന്റെ ടെന്‍ഷനൊന്നുമില്ലാതെ അനായാസമായിട്ടാണ് അദ്ദേഹം കളിച്ചത്. അത്തരത്തില്‍ കളിയക്കാന്‍ സച്ചിന് മാത്രമേ കഴിയൂയെന്നും സച്ചിന്‍ ആരാധകനായ ജയറാം അഭിപ്രായപ്പെട്ടു. സച്ചിന്‍ ഇനി കളിക്കില്ലെന്നുള്ള സങ്കടം ഉള്ളിലുള്ളതുകൊണ്ടുതന്നെ ഇനി കുറേനാളത്തേയ്ക്ക് ഇന്ത്യയുടെ കളി കാണാനുള്ള മാനസികാവസ്ഥ തനിയ്ക്കുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ജയറാം പറഞ്ഞു.
സച്ചിൻ വിട വാങ്ങിയ നവംബർ മാസത്തിൽ ജയരമിന്റെയായി 3 ചിത്രങ്ങൾ ആണ് പുറത്തു ഇറങ്ങുന്നത്.ഷാജി കൈലാസ് സംവിധാനം ചെയ്ത ജിഞ്ചർ ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും, ഇനി ഇറങ്ങാൻ ഇരിക്കുന്ന 2 ചിത്രങ്ങളും വളരെയേറെ പ്രതീക്ഷക്കു വക നല്കുന്ന ചിത്രങ്ങൾ ആണ്. ജോഷി സംവിധാനം ചെയ്ത ജയറാം- സുരേഷ് ഗോപി ചിത്രം 'സലാം കാശ്മീർ ' ഈ മാസം 21 നു പുറത്തിറങ്ങും. തൊട്ടടുത്ത ദിവസം തന്നെ കമൽ സംവിധാനം ചെയ്ത ജയറാം ചിത്രം ' നടൻ' പുറത്തിറങ്ങും. അടുത്ത അടുത്ത ദിവസങ്ങളിൽ രണ്ടു വലിയ സംവിധായകരുടെ രണ്ടു മികച്ച ചിത്രങ്ങൾ പുറത്തു ഇറങ്ങുന്നതിന്റെ ത്രില്ലിൽ ആണ് ജയറാം.

No comments:
Post a Comment